സ്കൂൾ വാർഷികം ആഘോഷിച്ചു
Tuesday 25 February 2025 1:25 AM IST
ഹരിപ്പാട്: ഏവൂർ വടക്ക് എൻ.എസ്.എസ് കരയോഗം വക എസ്. കെ. വി യു.പി സ്കൂളിന്റെ എഴുപത്തി ഒന്നാമത് വാർഷികം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. സമ്മേളനം ചേപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ വേണുകുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രെസ് എസ് ഇന്ദുലേഖ അധ്യക്ഷയായി. ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് ക്യാബിനറ്റ് സെക്രട്ടറി ആർ.കെ പ്രകാശ് മുഖ്യാതിഥിയായി. സ്കൂൾ മാനേജർ പ്രൊഫ.ഡോ.ബി.ഗിരിഷ് കുമാർ, സെക്രട്ടറി ജി.നാരായണപിള്ള, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജയകുമാരി,ഗോപാലകൃഷ്ണൻ,സീനിയർ അസിസ്റ്റന്റ് ലക്ഷ്മി എന്നിവർ സംസാരിച്ചു.