മാർച്ചും ധർണയും

Tuesday 25 February 2025 1:33 AM IST

കായംകുളം: മീറ്റർ പ്രവർത്തിപ്പിക്കാത്ത ഓട്ടോകളിൽ സൗജന്യ യാത്രാസ്റ്റിക്കർ പതിക്കണമെന്ന ഗതാഗത കമ്മീഷണരുടെ ദുർവാശി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) കായംകുളം ആർ.ടി ഓഫിസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജി.ബൈജു ഉദ്ഘാടനം ചെയ്‌തു. വാഹന നികുതിയും ഇൻഷുറൻസും അടയ്ക്കുന്ന ഓട്ടോറിക്ഷകളിൽ മീറ്ററിന്റെ പേരുപറഞ്ഞ് സൗജന്യ യാത്രാ സ്റ്റിക്കർ പതിക്കണമെന്ന ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. സന്തോഷ്‌ കുമാർ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.എസ്.ശ്യാംലാൽ,ഹാഷിം സേട്ട്,എസ്. രാജേന്ദ്രൻ,എസ്.ശശിധരൻ, ബി.ലതൻ,ശ്രീജിത്ത്‌ പത്തിയൂർ,സനൂജ്,അസീം നാസർ,സുനിൽ പൊന്നാലയം,എം.ജി മോഹൻ കുമാർ തുടങ്ങിയവർ സംസാരിച്ചു.