സ്ത്രീശക്തി പുരസ്കാരം
Thursday 13 March 2025 12:12 AM IST
അമ്പലപ്പുഴ: "ജെ.സി.ഐ സ്ത്രീശക്തി പുരസ്‌കാരം -2025" മുൻ എം. എൽ. എ അഡ്വ.ഷാനിമോൾ ഉസ്മാന് ജെ. സി. ഐ ഇന്ത്യ നാഷണൽ ഡയറക്ടർ അഷ്‌റഫ് ഷരീഫ് സമ്മാനിച്ചു. ജെ.സി. ഐ പുന്നപ്ര പ്രസിഡന്റ് തുളസിദാസ് ടി.എൻ അദ്ധ്യക്ഷനായി. ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നസീർ പുന്നയ്ക്കൽ,ജെ. സി. ഐ സോൺ അഡ്വൈസർ വി. ശ്യാംകുമാർ, വൈസ് പ്രസിഡന്റ് അർജുൻ മാത്യു, മാലിന്യ മുക്ത കേരളം നോഡൽ ഓഫീസർ സി. ജയകുമാർ, അവാർഡ് നിർണയ സമിതി ചെയർമാൻ അഡ്വ. പ്രദീപ് കൂട്ടാല,പ്രോഗ്രാം ഡയറക്ടർ നസീർ സലാം,സെക്രട്ടറി റിസാൻ നസീർ, ജെ.സി. ഐ നേതാക്കളായ പി. അശോകൻ, മാത്യു തോമസ്, ഫിലിപ്പോസ് തത്തംപള്ളി, ഒ.ജെ. സ്‌കറിയ തുടങ്ങിയവർ പ്രസംഗിച്ചു.