അങ്കണവാടിക്ക് ശിലാസ്ഥാപനം
Saturday 29 March 2025 1:12 AM IST
ചാരുംമൂട്: നൂറനാട് ഗ്രാമപഞ്ചായത്ത് പുതുപ്പള്ളികുന്നം വടക്ക് വാർഡിൽ161-ാം നമ്പർ ഹൈടെക് അങ്കണവാടി കെട്ടിട നിർമ്മാണ ശിലാസ്ഥാപനം ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ്. താഹ നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ് അദ്ധ്യക്ഷത വഹിച്ചു.ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി, ജില്ലാ പഞ്ചായത്തംഗം കെ.തുഷാര, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി.സോണി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ശോഭ സുരേഷ്,ടി.വിജയൻ, സജനി ജോജി,പഞ്ചായത്തംഗങ്ങളായ ഗീതാക്കുട്ടൻ,പുഷ്പ ബാലചന്ദ്രൻ,ടി.ബിന്ദു,മാജിദ ഫസൽ,ഭൂമി വിട്ടു നൽകിയ സദാനന്ദൻ ശ്രീരാഗം,സെക്രട്ടറി വി.അജു ദേവ്,ഐ.സി.ഡി.എസ് സൂപ്പർവൈസർ ഗീതുആനന്ദ്,എൻ.ചന്ദ്രൻ,എൻ.ഭദ്രൻ,വേണു ഗോപാലകുറുപ്പ്,നളിനി ദേവദാസ് എന്നിവർ പങ്കെടുത്തു.