സംഘാടക സമിതി യോഗം ഇന്ന്

Saturday 29 March 2025 1:13 AM IST

ആലപ്പുഴ: സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മേയ് ആറ് മുതൽ 12 വരെ ജില്ലാതലത്തിൽ നടക്കുന്ന പ്രദർശന വിപണനമേളയുടെ സംഘാടകസമിതി യോഗം ഇന്ന് ഉച്ചയ്ക്ക് 12. 30 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. മന്ത്രിമാരായ പി പ്രസാദ്, സജി ചെറിയാൻ, എം.പിമാർ, എംഎൽ.എമാർ, തദ്ദേശഭരണസ്ഥാപന മേധാവികൾ, ജില്ലാതല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. മേയ് ആറിന് മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗത്തിന്റെ ആലോചനയോഗവും ഇതോടൊപ്പം നടക്കും.