ബുധനൂർ: ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടത്തിവന്ന കുട്ടികൾക്കായുള്ള അവധിക്കാല പഠന കളരി ക്വിസ് മത്സരത്തോടെ പര്യവസാനിച്ചു. ഗ്രന്ഥശാലാഹാളിൽ ചേർന്ന ക്വിസ് മത്സരം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എൽ.പി സത്യപ്രകാശ് ഉദ്ഘാടനം ചെയ്തു. ആകാശവാണി മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ് മുരളീധരൻ തഴക്കര വിജയികൾക്ക് സമ്മാനദാനം നിർവ്വഹിച്ചു. ഗ്രന്ഥശാലാ രക്ഷാധികാരി പ്രൊഫ.ഗോപാലകൃഷ്ണകുറുപ്പ്, കെ.കെ.രവീന്ദ്രൻ നായർ, കെ.എൻ.ഷാജി, ടി.കൃഷ്ണൻകുട്ടി, ആർ.ഗോപകുമാർ എന്നിവർ സംസാരിച്ചു. റിട്ട.ഹെഡ്മിസ്ട്രസ്സുമാരായ മിനി.കെ, ബീന ഗോപകുമാർ എന്നിവർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |