ശ്രീകാര്യം: 171-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ആഗസ്റ്റ് 30,31,സെപ്‌തംബർ 1 തീയതികളിൽ ചെമ്പഴന്തി ഗുരുകുലത്തിൽ ഗുരുവിന്റെ ജീവിതം,ദർശനം,കൃതികൾ,സന്ദേശങ്ങൾ എന്നിവയെ ആസ്‌പദമാക്കി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
ആഗസ്റ്റ് 30ന് രാവിലെ 10 മുതൽ ഗുരുദേവകൃതികളുടെ ആലാപന മത്സരം എൽ.പി വിഭാഗം (ദൈവദശകം),യു.പി വിഭാഗം (ജാതിനിർണയം),എച്ച്.എസ്. (അർദ്ധനാരീശ്വരസ്തവം),എച്ച്.എസ്.എസ് (കുണ്ഡലിനിപ്പാട്ട് ),കോളേജ് (ജാതിലക്ഷണം),പൊതുവിഭാഗം (അനുകമ്പാദശകം - വിദ്യാർത്ഥി വിഭാഗങ്ങളിൽ പങ്കെടുക്കുന്നവർ പൊതുവിഭാഗത്തിൽ പങ്കെടുക്കാൻ പാടില്ല). ഉച്ചയ്ക്ക് 1.30ന് പ്രസംഗം (മലയാളം) എൽ.പി വിഭാഗം (ഗുരു നടത്തിയ പ്രതിഷ്ഠകൾ),യു.പി വിഭാഗം (ഗുരുധർമ്മം), മറ്റു വിഭാഗങ്ങൾക്ക് വിഷയം മത്സരസമയത്ത് നൽകും.
31ന് രാവിലെ 10ന്ചിത്രരചന (വിവിധ ക്ലാസുകളിലായി 4 ഗ്രൂപ്പുകൾ) വിഷയങ്ങൾ മത്സരം ആരംഭിക്കുന്നതിനു മുമ്പ് നൽകും. ഉച്ചയ്ക്ക് 1.30ന് ക്വിസ് (മൂന്ന് ഗ്രൂപ്പുകൾ). സെപ്തംബർ 1ന് രാവിലെ 9ന് പൊതുവിഭാഗത്തിൽ ശതശ്ലോകാലാപനം ( മനഃപാഠം ) വിഷയം: ആത്മോപദേശശതകം,11ന് കവിതാരചന (വിഭാഗം 1- എച്ച്.എസ് ആൻഡ് എച്ച്.എസ്.എസ്, വിഭാഗം 2- കോളേജ് & ജനറൽ) ഉച്ചയ്ക്ക് 1.30ന് ശതശ്ലോകാലാപനം (മനഃപാഠം) വിഷയം: ശിവശതകം, 3 മുതൽ ഉപന്യാസ രചനാമത്സരം.
ശതശ്ലോകങ്ങളായ ആത്മോപദേശശതകം,ശിവശതകം എന്നിവയിൽ 1,2,3 സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 3000,2000,1000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ഗുരുദേവ കൃതികളുടെ ആലാപനം,പ്രസംഗം,കവിതാരചന,ഉപന്യാസ രചന,ചിത്രരചന,ക്വിസ് എന്നീ മത്സരങ്ങളിൽ 1,2,3 സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 1000,750,500 രൂപ ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റും നൽകും.
ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് എവർ റോളിംഗ് ട്രോഫിയും 3000 രൂപ ക്യാഷ് അവാർഡും ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് എവർ റോളിംഗ് ട്രോഫിയും നൽകും. മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും അന്വേഷണങ്ങൾക്കും സുരേഷ് കുമാർ.പി.എസ് (കൺവീനർ)- ഫോൺ: 9447045069,ഗുരുകുലം ഓഫീസ് -8281119121.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |