ചേർത്തല: കേരളത്തിന് അർഹതപ്പെട്ട ഭക്ഷ്യധാന്യങ്ങൾ കേന്ദ്ര സർക്കാർ നൽകാത്തതിലും,തൊഴിലാളികളോടുള്ള തെറ്റായ നയങ്ങൾക്കുമെതിരെ
എ.ഐ.ടി.യു.സി ചേർത്തല നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി.നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന സമ്മേളനം എ.ഐ.ടി.യു.സി വർക്കിംഗ് കമ്മിറ്റി അംഗം എൻ.എസ്.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം സെക്രട്ടറി കെ.ഉമയാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.എം.ഡി. സുധാകരൻ,എൻ.പി. കമലാധരൻ,എം.സി.സിദ്ധാർത്ഥൻ, കെ.ബി.ബിമൽറോയി,എ.പി.പ്രകാശൻ,എസ്. പ്രകാശൻ,സന്ധ്യാബെന്നി, കെ.എസ് സലിം,ഗിരിജാ സുധാകരൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |