SignIn
Kerala Kaumudi Online
Saturday, 25 April 2026 8.25 PM IST

ആശ്വാസമായി ആലപ്പുഴ സഹൃദയ ആശുപത്രി

Increase Font Size Decrease Font Size Print Page
ambala

ആലപ്പുഴ: ദേശീയ പൊതുപണിമുടക്ക് ദിവസത്തിൽ ജനങ്ങൾക്ക് ആശ്വാസമായി ആലപ്പുഴ സഹൃദയ ആശുപത്രി. ആശുപത്രിയിലെ ജീവനക്കാരുടെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഉച്ചഭക്ഷണപ്പൊതികളും കുടിവെള്ളവും വിതരണം ചെയ്തു. പൊതുനിരത്തുകൾ, ബസ് സ്റ്റാൻഡുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലായി യാത്രക്കാരും തൊഴിലാളികളും ഉൾപ്പെടെയുള്ള നിരവധിപേർക്കാണ് ഭക്ഷണവും വെള്ളവും നൽകിയത്. ആശുപത്രി ജീവനക്കാർ സേവനപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. എല്ലാ പൊതുപണിമുടക്ക് ദിവസങ്ങളിലും ഇത്തരത്തിലുള്ള സേവന പ്രവർത്തനങ്ങൾ തുടരുന്ന പതിവുണ്ടെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് ഈ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതെന്നും അവർ വ്യക്തമാക്കി.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.