
ആലപ്പുഴ: റിപ്പബ്ലിക് സദസ് ഐക്യഭാരതം ഗ്രന്ഥശാല ആൻഡ് വായന ശാലയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷീന സനൽകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് സി.കെ.സുകുമാരപ്പണിക്കർ അദ്ധ്യക്ഷത വഹിച്ചു. മുഖ്യ പ്രഭാഷണം ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.രതികുമാർ നടത്തി. സെമിനാറിൽ പ്രൊഫസർ വി.എൻ.ചന്ദ്രമോഹനൻ വിഷയാവതരണം നടത്തി. എൻ. ഹരിലാൽ, ദീപ്തി സന്തോഷ്, ഗ്രന്ഥശാല നേതൃസമിതി ചെയർമാൻ ആർ.ലക്ഷ്മണൻ, നേതൃസമിതി കൺവീനർ വി.കെ.പ്രകാശ് ബാബു,എൻ.കെ.മനോജ് എന്നിവർ സംസാരിച്ചു. ജനപ്രതിധിനികളെ ആദരിച്ചു.കലാ മത്സരങ്ങളിൽ വിജയികൾക്ക് സർട്ടിഫിക്കറ്റും മൊമന്റോയും നേതൃസമിതി ചെയർമാൻ ആർ.ലക്ഷ്മണൻ സമ്മാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
