
കുട്ടനാട്:പുതുക്കരി യുഗതാര ഗ്രന്ഥശാല വനിതാവേദിയുടെ നേതൃത്വത്തിൽ നടന്ന വനിതാദിനാഘോഷം തലവടി പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുജിമോൾ സന്തോഷ് ഉദ്ഘാടനം ചെയ്തു. യുഗതാര മാനേജിംഗ് കമ്മിറ്റി അംഗം സിന്ധുബോസ് അധ്യക്ഷയായി.തലവടി ഗവ.ന്യൂ എൽ.പി സ്ക്കൂൾ ഹെഡ്മിസ്ട്രസ് പി.എസ്. സിന്ധുകുമാരി വനിതാസന്ദേശവും മുഖ്യപ്രഭാഷണവും നടത്തി. ടി.വി ഗീതാകുമാരി ആശംസ പ്രസംഗവും. വനിതാവേദി വൈസ് പ്രസിഡന്റ് ശ്രുതി സഞ്ജിത് സ്വാഗതവും സുജാത രാജൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |