സ്ഥാപക ദിനാഘോഷം
Monday 04 May 2026 8:30 AM IST
മാവേലിക്കര: ഐ.എൻ.ടി.യു.സി മാവേലിക്കര റീജണൽ കമ്മിറ്റിയുടെ നേതൃത്തത്തിൽ 79ാമത് സ്ഥാപക ദിനാഘോഷവും പതാക ഉയർത്തലും നടത്തി. സമ്മേളനം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ മുരളീധരൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. റീജണൽ പ്രസിഡന്റ് മനോജ് ഓലകെട്ടി അദ്ധ്യക്ഷനായി. ജില്ല സെക്രട്ടറി സുനിൽ പൊന്നാലയം മുഖ്യപ്രഭാക്ഷണം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചിത്ര ഗോപാലകൃഷ്ണൻ, കൗൺസിലർ ശോഭമധു, ഐ.എൻ.റ്റി.യു.സി മാവേലിക്കര മണ്ഡലം പ്രസിഡന്റ് ജിജി മാത്യു, റീജണൻ ജനറൽ സെക്രട്ടറിമാരായ രാമചന്ദ്രൻ, ആർ.വിശ്വംഭരൻ, ബിനു കുമാർ, ബിനോയ് ശാമുവൽ, സുരേന്ദ്രൻ തുടങ്ങിയവർ സംസരിച്ചു.