ജനങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല: എം.ലിജു

Thursday 07 May 2026 3:37 AM IST

കായംകുളം: കായംകുളത്തിന്റെ വികസനത്തിന് ഉതകുന്ന കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് സമയബന്ധിതമായി നടപ്പാക്കുമെന്ന് നിയുക്ത എം.എൽ.എ എം.ലിജു പറഞ്ഞു. എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ട്. മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ തന്നെ തിരഞ്ഞെടുത്ത ജനങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോ മേഖലയിലും നടപ്പാക്കേണ്ട പദ്ധതികൾ വിവിധ തുറകളിലുള്ള വ്യക്തികളുമായും സംഘടനകളുമായും ചർച്ചചെയ്തു പദ്ധതികൾ ആവിഷ്കരിക്കും. ഇ.സമീർ അദ്ധ്യക്ഷത വഹിച്ചു. ജോൺസൺ എബ്രഹാം, എ.ത്രി വിക്രമൻ തമ്പി, തോമസ് എം മാത്തുണ്ണി, യു.മുഹമ്മദ്, വേലഞ്ചിറ സുകുമാരൻ,എ.എം.കബീർ, ടി.സൈനുൽ അബ്ദീൻ എന്നിവർ സംസാരിച്ചു.