കേന്ദ്രസർക്കാരിന്റേത് ജനദ്രോഹ നടപടി: എ.ഡി. തോമസ്
Thursday 07 May 2026 2:41 AM IST
ആലപ്പുഴ: സാധാരണക്കാരെയും ഇടത്തരക്കാരെയും ദ്രോഹിക്കുന്ന നടപടികളാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് നിയുക്ത എം.എൽ.എ. എ.ഡി.തോമസ് പറഞ്ഞു. കേരളാ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ.) നേതൃത്വത്തിൽ പാസ്‌പോർട്ട് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി മനാഫ് എസ്. കുബാബ, മേഖലാ പ്രസിഡന്റ് സുവി സൂര്യ, സൗത്ത് യൂണിറ്റ് പ്രസിഡന്റ് ആർ. നവാസ്, സെക്രട്ടറി മുബാറക്ക് ചില്ലീസ്, റൂബി താഫ്, ഇസ്മായിൽ ഡെലിക്കസ്, സുഹൈൽ അരമന, നെസീർ താസ, കേറ്റേഴ്സ് അസോയിയേഷൻ പ്രസിഡന്റ് എ. റിജാസ്, അഫ്സൽ ക്ലാസിക്, കോയ, രാജേഷ് ഉടുപ്പി, ജബ്ബാർ പനച്ചുവട്, ജില്ലാ ട്രഷറർ അഡ്വ. രതീഷ് എന്നിവർ സംസാരിച്ചു.