ഹനുമാൻ ചാലിസ ഇന്നും പ്രസക്തം: പ്രീതി നടേശൻ
Thursday 07 May 2026 3:43 AM IST
മുഹമ്മ: പതിനാറാം നൂറ്റാണ്ടിലെ ഭക്തി പ്രസ്ഥാന കവി തുളസിദാസ് രചിച്ച ഹനുമാൻ ചാലിസ ഇന്നും പ്രസക്തമാണെന്ന് എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് മെമ്പർ പ്രീതി നടേശൻ.
കാട്ടൂർ വലിയവീട്ടിൽ ശ്രീ ഹനുമൽ സ്വാമിക്ഷേത്രത്തിലെ ഹനുമൽ ചാലിസ മഹായജ്ഞവും ആജ്ഞനേയ ഹോമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. കലിയുഗത്തിൽ മനുഷ്യന് സന്തോഷത്തെക്കാളും ദു:ഖമാണ് ഏറെയും. എന്നാൽ ഹനുമൽ ചാലീസ മഹാ യജ്ഞത്തിലൂടെയും ആഞ്ജനേയ ഹോമത്തിലൂടെയും ജീവിതക്ലേശങ്ങൾക്ക് പരിഹാരിക്കാനാകും. പ്രയാസങ്ങൾ ഏറി വരുമ്പോൾ ഞാനും ഹനുമൽ സ്വാമിയെ വിളിച്ചു പ്രാർത്ഥിക്കാറുണ്ടെന്നും അവർ പറഞ്ഞു. ഉദ്ദിഷ്ടകാര്യ സിദ്ധിയ്ക്കായി നടത്തുന്ന യജ്ഞത്തിന് ഡോ.ബി.കെ.അശോക് കുമാർ, അരുൺ സുബ്രഹ്മണ്യം സൂര്യ ഗായത്രി എന്നിവർ കാർമ്മികത്വം വഹിച്ചു.