പൗരവകാശ സമിതി സംസ്ഥാന സമ്മേളനം
Thursday 07 May 2026 2:43 AM IST
ആലപ്പുഴ: സംസ്ഥാന പൗരവകാശ സമിതിയുടെ 13-ാമത് സംസ്ഥാന സമ്മേളനവും പൗരവകാശ സെമിനാറും 9ന് രാവിലെ 10.30 മുതൽ ആലപ്പുഴ ചടയൻ ഹാളിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് കെ.ജി. വിജയകുമാരൻ നായർ ഉദ്ഘാടനം ചെയ്യും. പൗരവകാശ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സക്കറിയാസ് എൻ.സേവ്യർ അദ്ധ്യക്ഷനാകും. അഡ്വ.ജി.വിജയകുമാർ ഇന്ത്യൻ ജനാധിപത്യത്തിൽ പൗരവകാശത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ ക്ലാസ് നയിക്കും. തുടുർന്ന് സംസ്ഥാന ഭരണസമിതി തിരഞ്ഞെടുപ്പും നടക്കും.