അമീബിക് മസ്തിഷ്ക ജ്വരം: ജാഗ്രത വേണം
Friday 08 May 2026 11:53 PM IST
ആലപ്പുഴ: വലിയ വിഭാഗം ജനങ്ങൾ നിത്യ, പ്രാഥമിക കാര്യങ്ങൾക്ക് പൊതു ജലാശയങ്ങൾ ആശ്രയിക്കുന്ന കുട്ടനാട്ടിൽ അമീബിക് മസ്തിഷ്ക ജ്വരം വ്യാപനത്തിനെതിരെ ആരോഗ്യ വകുപ്പ് വലിയ ജാഗ്രത പുലർത്തണമെന്ന് കുട്ടനാട് ഇന്റഗ്രൽ ഡെവലപ്പ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്) ആവശ്യപ്പെട്ടു. നിലവിൽ തിരുവനന്തപുരം ലാബിൽ മാത്രം ലഭ്യമായ പി.സി.ആർ പരിശോധന സൗകര്യം ആലപ്പുഴയിൽ കൂടി അടിയന്തിരമായി ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കിഡ്സ് പ്രസിഡന്റ് അഡ്വ. പ്രദീപ് കൂട്ടാല അദ്ധ്യക്ഷത വഹിച്ചു. പി.എം. കുര്യൻ നങ്ങച്ചിവീട്ടിൽ ചിറയിൽ, ജോസ് അക്കരക്കളം, റോജസ് ജോസ്, സുരേഷ് ജോസഫ് മങ്ങാട്, തോമസ് മത്തായി കരിക്കംപള്ളിൽ, ജോജോ മാത്യു പൂപ്പള്ളിൽ, ഷൈൻ ജോസഫ് മായിപ്പറപ്പള്ളി, സിജോ അലക്സ് തേവർകാട് എന്നിവർ സംസാരിച്ചു.