ചിക്കൂസ് കളംപിരിയൽ ​ 16​ന്

Sunday 10 May 2026 12:03 AM IST

ആലപ്പുഴ : കുട്ടികളുടെ വേദിയായ ചിക്കൂസ് ഏപ്രിൽ 1 മുതൽ കിടങ്ങാംപറമ്പ് സ്‌കൂളിൽ സംഘടിപ്പിച്ച 40​ാമത് അവധിക്കാല കളിയരങ്ങ് മേയ് 16​ന് കളംപിരിയും.

ബാലസാഹിത്യവേദിയിലെ സമഗ്രസംഭാവനയ്ക്ക് നൈന മണ്ണഞ്ചേരിക്കും നൃത്തരംഗത്തെ സംഭാവനയ്ക്ക് പ്രവീൺ നാട്യകലയ്ക്കും 2025​ലെ ചിക്കൂസ് പുരസ്‌കാരങ്ങൾ സമർപ്പിക്കും. വിവിധമേഖലകളിൽ പ്രതിഭകളായ വരദ് പാർഥസാരഥി (ശാസ്ത്രീയസംഗീതം), അൻജന മധു (സാഹിത്യം), ഫരിയ ഫിറോസ്, ഫാദിയ ഫിറോസ് (വീട്ടുമുറ്റകൃഷി), അന്നപൂർണ(നൃത്തം) എന്നിവർക്ക് ബാലപ്രതിഭാ പുരസ്‌കാരങ്ങൾ സമ്മാനിക്കും. കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.