പെൺകുട്ടികൾക്കായി സ്റ്റെം ക്യാമ്പ് തുടങ്ങി

Wednesday 13 May 2026 9:49 PM IST

ചാരുംമൂട് : കേരള സർവകലാശാലയും സെന്റർ ഫോർ ലേണിംഗ് എൻജിനീയറിങ് ആൻഡ് സസ്റ്റയിനബിലിറ്റി എഡ്യൂക്കേഷനും, ഇന്ത്യൻ കൗൺസിൽ ഫോർ സോഷ്യൽ സയൻസ് റിസർച്ചും ചേർന്ന് പെൺകുട്ടികൾക്കായി ഏഴു ദിവസത്തെ സ്റ്റെം ക്യാമ്പ് തുടങ്ങി. താമരക്കുളം വി വി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ക്യാമ്പ് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അനു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എച്ച് റിഷാദ് അധ്യക്ഷത വഹിച്ചു.ഡോ.ദിവ്യ സി.സേനൻ, ഡോ. അബുരാജ്, സ്കൂൾ മാനേജർ പി രാജേശ്വരി, പ്രിൻസിപ്പൽ ആർ രതീഷ് കുമാർ, ബ്ലോക്ക് മെമ്പർ ആർ അശ്വതി, ഹെഡ്മിസ്ട്രസ് എസ് സബീന ബീവി, പി ടി എ സെക്രട്ടറി സജി കെ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.