കരിയർ ഗൈഡൻസ് വെബിനാർ
Wednesday 20 May 2026 11:39 PM IST
ചേർത്തല:സെന്റ്.മൈക്കിൾസ് കോളേജിന്റെ ആഭിമുഖ്യത്തിൽ പ്ലസ്ടു വിദ്യാർത്ഥികൾക്കായി കരിയർ കണക്ട് 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിക്കും .23 ന് ഉച്ചയ്ക്ക് 2 ന് ഓൺലൈനായി നടത്തുന്ന പരിപാടിയിൽ കരിയർ ഗുരുവായ ഡോ.പി.ആർ വെങ്കിട്ടരാമൻ ക്ലാസ് നയിക്കും. പ്ലസ് ടു കഴിഞ്ഞുള്ള മികച്ച പഠനതൊഴിൽ അവസരങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉപകാരപ്രദമായ മാർഗനിർദ്ദേശങ്ങൾ ലഭ്യമാക്കുകയെന്നതാണ് വെബിനാറിന്റെ ഉദ്ദേശലക്ഷ്യം.
പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂർ രജിസ്ട്രേഷൻ നടത്തണം.ഫോൺ: 9947220063, 9947136486.