അമ്മത്തൊട്ടിലിൽ പുതിയ അതിഥി
Wednesday 20 May 2026 11:52 PM IST
ആലപ്പുഴ: അമ്മത്തൊട്ടിലിൽ നിന്ന് ഏഴുദിവസം പ്രായമായ ആൺകുട്ടിയെ ലഭിച്ചു. ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് സമീപം സംസ്ഥാന ശിശുക്ഷേമസമിതി സ്ഥാപിപ്പിട്ടുള്ള അമ്മത്തൊട്ടിലിൽ 2.640 ഗ്രാം ഭാരമുള്ള കുട്ടിയെ കിട്ടിയത്. ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ ഈ വർഷം ലഭിക്കുന്ന നാലാമത്തെ കുട്ടിയാണിത്. കുട്ടിക്ക് നീൽ എന്ന് പേരിട്ടതായി സംസ്ഥാന ശിശക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി അറിയിച്ചു. കുട്ടി പൂർണ ആരോഗ്യവാനാണ്.2024 മുതൽ 11 കുട്ടികളാണ് ആലപ്പുഴ അമ്മത്തൊട്ടിലിൽ എത്തിയത്. നീലിന്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ കുട്ടിക്ക് അവകാശികൾ ഉണ്ടെങ്കിൽ സംസ്ഥാന ശിശുക്ഷേമ സമിതി അധികൃതരുമായി ബന്ധപ്പെടെണ്ടതാണെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.