ബാലസഭ ഫെസ്റ്റിവ കാമ്പെയിൻ
Saturday 30 May 2026 10:39 PM IST
ചേർത്തല:നഗരസഭ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ ബാലസഭ ഫെസ്റ്റിവകാമ്പെയിൻ സംഘടിപ്പിച്ചു. ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ എസ്.സോബിൻ നിർവഹിച്ചു.സി.ഡി.എസ് ചെയർപേഴ്സൺ അഡ്വ. പി.ജ്യോതിമോൾ അദ്ധ്യക്ഷത വഹിച്ചു. നഗരസഭവൈസ് ചെയർപേഴ്സൺ എൻ.എൽ.വത്സല കുമാരി ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന അജി, ഉപസമിതി കൺവീനർമാരായ വിജിമോൾ,വിജി ബിനു,അക്കൗണ്ടന്റ് രതിമോൾ, കമ്മ്യൂണിറ്റി ഓർഗനൈസർ ശാരിമോൾ,ബ്ലോക്ക് കോർഡിനേറ്റർ സോണി, ആതിര എന്നിവർ സംസാരിച്ചു.സി.ഡി.എസ് വൈസ് ചെയർപേഴ്സൺ കനകമ്മ മധു സ്വാഗതവും സാമൂഹ്യ വികസന ഉപസമിതി കൺവീനർ മോളമ്മ നന്ദിയും പറഞ്ഞു.