അങ്കണവാടി പ്രവേശനോത്സവം
Saturday 30 May 2026 11:43 PM IST
ആലപ്പുഴ: ജില്ലാ കോടതി വാർഡ് കുരിശടി റോഡ് ടി.ആർ.എ 57എ അങ്കണവാടി നമ്പർ 136ൽ പ്രവേശനോത്സവം നടന്നു. തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിൽ, സെക്രട്ടറി എം.ജെ. മാത്യു എന്നിവർ സംസാരിച്ചു. കൗൺസിലർ ഷേർളി അന്റണി, എസ്. നിഷ, ഗിരിജ, സീമ ശാന്തപ്പൻ, ഗീത സജീവ് തുടങ്ങിയവർ നേതൃത്വം നൽകി. രക്ഷകർത്താക്കളും പങ്കെടുത്തു. ഒരു വർഷം അങ്കണവാടിയിൽ തുടർച്ചയായി എത്തുന്ന കുട്ടികൾക്ക് സാമൂഹ്യ ക്ഷേമ വകുപ്പ് ശിശുവികസന സേവന പദ്ധതിയുടെ സാക്ഷ്യപത്രം നൽകും. ശൈശവപൂർവകാല പരിചരണവും വിദ്യാഭ്യാസവും വിജയകരമായി പൂർത്തിയാക്കിയതായി സാക്ഷ്യപ്പെടുത്തിയാണിത്.