ആലപ്പുഴ: പ്രകൃതിക്ഷോഭത്തിൽ നിരന്തരം നഷ്ടമുണ്ടാകുന്ന കാർഷിക മേഖലയെ സംരക്ഷിക്കാൻ പ്രത്യേക സാമ്പത്തിക കാർഷിക പാക്കേജ് സംസ്ഥാന സർക്കാർ പ്രഖ്യാപിക്കണമെന്ന് കേരളാ കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രഹാം ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെൽകൃഷിയും കരകൃഷിയും ഒരുപോലെ നശിച്ച് അടുത്ത കൃഷിയിറക്കാൻ വിത്തും പണവും ഇല്ലാതെ കർഷകർ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അഡ്വ. ജേക്കബ് എബ്രഹാം അദ്ധ്യക്ഷനായി. തോമസ്.എം. മാത്തുണ്ണി, ജോർജ് ജോസഫ്, റോയി ഊരാംവേലിൽ, ജില്ലാ ജനറൽ സെക്രട്ടറി എ.എൻ പുരം ശിവകുമാർ, സിറിയക് കാവിൽ, ജോർജ് ജോസഫ്, ജോസഫ്.കെ. നെല്ലുവേലി, സാബു തോട്ടുങ്കൽ, തോമസുകുട്ടി മാത്യു, ജോസ് കാവനാടൻ, പ്രകാശ് പനവേലി, വർഗീസ് എബ്രഹാം, ജൂണി കുതിരവട്ടം, കെ.ജി. സുരേഷ്, തോമസ് കുറ്റിശേരി, മുരളി പര്യാത്ത്, എൻ. അജിത്ത് രാജ്, ബേബി പാറക്കാടൻ, ബിനോയി ഉലക്കപാടി, ബീന റസാക്ക്, ബാബു പാറക്കാടൻ, ലിജ ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |