SignIn
Kerala Kaumudi Online
Thursday, 19 September 2024 3.11 PM IST

ബ്ളോക്ക് ക്ഷീരസംഗമം

Increase Font Size Decrease Font Size Print Page
photo

ചേർത്തല: ക്ഷീരവികസന വകുപ്പ് വാർഷിക പദ്ധതി 2021-22ൽ ഉൾപ്പെടുത്തി കായിപ്പുറം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ ആര്യാട് ബ്ലോക്ക് ക്ഷീരസംഗമം കായിപ്പുറം ആസാദ് മെമ്മോറിയൽ എൽ.പി സ്‌കൂളിൽ നടന്നു. ഉദ്ഘാടനവും മികച്ച ക്ഷീര കർഷകർക്കുള്ള ആദരവും മന്ത്റി പി. പ്രസാദ് നിർവഹിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ അദ്ധ്യക്ഷനായി. എ.എം. ആരിഫ് എം.പി മുഖ്യാതിഥിയായി. പി.പി.ചിത്തരഞ്ജൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മുഖ്യാതിഥിയായി. ക്ഷീര വികസന വകുപ്പ് അസി.ഡയറക്ടർ ഷഫീന മോഡറേ​റ്ററായി. ആര്യാട് ബ്ലോക്ക് ക്ഷീര വികസന ഓഫീസർ പി.പി. സുനിത റിപ്പോർട്ട് അവതരിപ്പിച്ചു. ആര്യാട് ബ്ലോക്കിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, മുഹമ്മ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കായിപ്പുറം ക്ഷീരോത്പാദക സംഘം പ്രസിഡന്റ് കെ.പി. ബാഹുലേയൻ സ്വാഗതവും കായിപ്പുറം ക്ഷീരസംഘം സെക്രട്ടറി വി.പി. അംബിക നന്ദിയും പറഞ്ഞു. കോട്ടയം ക്ഷീര വികസന വകുപ്പ് അസി. ഡയറക്ടർ എൽ. സുസ്മിത നേതൃത്വം നൽകിയ ക്ഷീര വികസന സെമിനാറും നടന്നു. ആര്യാട് ബ്ലോക്ക് ഡയറി ഫാം ഇൻസ്ട്രക്ടർമാരായ എസ്. സൗമ്യ, സോജ ശിവദാസൻ എന്നിവർ ഡയറി ക്വിസ് മത്സരങ്ങൾക്ക് നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.