ആലപ്പുഴ: വലിയകുളം മൈതാനിയിൽ നടന്ന ആലപ്പി കൗണ്ടി ക്രിക്കറ്റ് പ്രീമിയർ ലീഗിൽ ഗോഡ് വാരിയേഴ്‌സ്
ചാമ്പ്യന്മാരായി. ഫൈനലിൽ ഈഗിൾ ആലപ്പിയെയാണ് പരാജയപ്പെടുത്തിയത്. സമാപന സമ്മേളനോദ്ഘാടനവും സമ്മാനദാനവും ജില്ലാ ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു നിർവ്വഹിച്ചു. സംഘാടകസമിതി ചെയർമാൻ വി.കെ.നാസറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു,എം.എസ് സജീവ്, ഷുഹൈബ്, ബിലാൽ, അഖിൽ, റമീസ് എന്നിവർ സംസാരിച്ചു. രജിസ്റ്റർ ചെയ്ത 350ഓളം കായിക താരങ്ങളിൽ നിന്നും ലേലത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട താരങ്ങൾ പതിനാറു ടീമുകളായാണ് മത്സരിച്ചത്. വിവിധ വിഭാഗങ്ങളിൽ കഴിവു തെളിയിച്ച കായികതാരങ്ങളെ ചടങ്ങിൽ ആദരിച്ചു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |