മാന്നാർ: കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് സഹമന്ത്രി ജോൺ ബർള പരുമല സെമിനാരി സന്ദർശിച്ചു. മലങ്കര ഓർത്തഡോക്സ് സഭ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. അത്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, പരുമല സെമിനാരി മാനേജർ കെ.വി.പോൾ റമ്പാൻ, പരുമല ആശുപത്രി സി.ഇ.ഒ ഫാ. എം.സി. പൗലോസ്, കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ.റെജി മാത്യൂസ്, പരുമല സെമിനാരി അസി.മാനേജർ ഫാ. ജെ.മാത്തുക്കുട്ടി, സഭ മാനേജിംഗ് കമ്മിറ്റിയംഗം ജേക്കബ് മാത്യു, ബിജു മാത്യു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |