കൊച്ചി: സി.ഐ.ടി.യുവിന്റെയും കർഷക സംഘടനകളുടെയും ആഭിമുഖ്യത്തിൽ ഏപ്രിൽ അഞ്ചിന് ഡൽഹിയിൽ നടക്കുന്ന മസ്ദൂർ കിസാൻ സംഘർഷ് റാലിയുടെ മുന്നോടിയായി നാളെ രാവിലെ പത്തിന് തൃപ്പൂണിത്തുറ പി.കെ.കേശവൻ മന്ദിരത്തിൽ കർഷക തൊഴിലാളി ജില്ലാ കൺവെൻഷൻ നടത്തും. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. കർഷക സംഘം
സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിക്കൽ, കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി ടി.സി. ഷിബു എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |