കൊച്ചി: കേന്ദ്ര സംഗീത നാടക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല കാലടി കാമ്പസിൽ നടന്നുവന്ന അമൃത് യുവ കലോത്സവ് സമാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മുന്നൂറോളം കലാകാരന്മാർ പങ്കെടുത്തു. കേന്ദ്ര സംഗീത നാടക അക്കാഡമിയുടെ 2021ലെ ഉസ്താദ് ബിസ്മില്ല ഖാൻ യുവ അവാർഡ് നേടിയ 33 പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് മൂന്ന് ദിവസങ്ങളിലായി നടന്നത്. വൈസ് ചാൻസലർ പ്രൊഫ.എം.വി. നാരായണൻ, കേന്ദ്ര സംഗീത നാടക അക്കാഡമി സെക്രട്ടറി അനീഷ് പി. രാജൻ, രജിസ്ട്രാർ ഡോ.എം.ബി. ഗോപാലകൃഷ്ണൻ, ഡോ. ഏറ്റുമാനൂർ കണ്ണൻ, ഡോ.പി. ഉണ്ണിക്കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |