കൊച്ചി: കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതിക്ക് കീഴിൽ കുസാറ്റ് തൃക്കാക്കര കാമ്പസിൽ നിർമ്മിച്ച പുതിയ മെഡിക്കൽ സെന്റർ, കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (സി.എസ്.എൽ) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. മധു എസ്. നായർ ഇന്ന് വൈകിട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും. 23.75 ലക്ഷം മുതൽമുടക്കിൽ കുസാറ്റ് അമിനിറ്റി സെന്ററിൽ പണിത സെന്ററിൽ 8 കിടക്കകളുണ്ട്. കുസാറ്റ് ടെക് ഫൗണ്ടേഷനുമായി ചേർന്നാണ് ഷിപ്പ്യാർഡ് പദ്ധതി നടപ്പിലാക്കിയത്. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ജീവനക്കാർക്കും പരിസരവാസികൾക്കും മെഡിക്കൽ സെന്ററിന്റെ സൗകര്യങ്ങൾ ഉപയോഗിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |