കൊച്ചി: ഒരുവിഭാഗം വൈദികരും വിശ്വാസികളും എറണാകുളം ബിഷപ്പ് ഹൗസിന് മുമ്പിൽ പ്രതിഷേധം തുടരുന്നതിനിടെ ഡീക്കന്മാർക്ക് വൈദികപ്പട്ടം നൽകുന്നത് സംബന്ധിച്ച് വ്യവസ്ഥകളിൽ വീട്ടുവീഴ്ചയില്ലെന്ന് സിറോ മലബാർ സഭ വ്യക്തമാക്കി. മാർപ്പാപ്പയുടെ കീഴിൽ എറണാകുളം അതിരൂപതയെ പ്രത്യേക സഭയാക്കണമെന്ന ആവശ്യം സഭാ പാരമ്പര്യങ്ങൾക്കും കാനോനിക നിയമങ്ങൾക്കും വിരുദ്ധവുമാണെന്നും സഭാ വക്താവ് അറിയിച്ചു.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി എറണാകുളം അരമനയിൽ അനധികൃതമായി കയറി ഉപരോധ സമരം നടത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ തയ്യാറാക്കണമെന്ന് സംയുക്ത സഭാസംരക്ഷണ സമിതി കേന്ദ്ര കമ്മിറ്റിയും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |