കൊച്ചി : എറണാകുളം ജിംനാസ്റ്റിക്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ കടവന്ത്ര റീജിയനൽ സ്‌പോർട്‌സ് സെന്ററിൽ മൂന്നാമത് ജില്ല ജിംനാസ്റ്റിക് ചാമ്പ്യൻഷിപ്പ് -2024 സംഘടിപ്പിച്ചു.
കേരള ജിംനാസ്റ്റിക് അസോസിയേഷൻ പ്രസിഡന്റ് യു. തിലകൻ, സെക്രട്ടറിയും ഇന്റർനാഷണൽ ജഡ്ജുമായ വി.എസ്. ജിത്തു, ഏഷ്യൻ ജിംനാസ്റ്റിക്‌സ് യൂണിയൻ അംഗം എം.ആർ. സുമിത്ത്, കേരള ട്രഷറർ അശോകൻ, വൈസ് പ്രസിഡന്റുമാരായ ഡി. ജയകുമാർ, കെ. രാവണൻ, എറണാകുളം ജിംനാസ്റ്റിക് അസോസിയേഷൻ സെക്രട്ടറി ദേവാനന്ദ്, ട്രഷറർ സജീവ് നായർ, സ്‌പോർട്‌സ് കൗൺസിൽ അംഗം ജോയ് പോൾ, സ്‌പോർട്‌സ് കൗൺസിൽ പ്രതിനിധി മേരി ജോർജ് തോട്ടം എന്നിവർ സംസാരിച്ചു.
100 ഓളം വിദ്യാർത്ഥികൾ മാറ്റുരച്ചു
അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള അക്കാഡമികളിൽ നിന്ന് നൂറിലധികം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. ആർട്ടിസ്റ്റിക് മെൻസ് വിഭാഗത്തിൽ അണ്ടർ 12, അണ്ടർ 10 എന്നീ കാറ്റഗറിയിൽ ഫ്ലോറും വോൾട്ടും മത്സരങ്ങൾ നടന്നു. വിമൻസ് ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സിൽ ജൂനിയർ, അണ്ടർ 13, അണ്ടർ 10 എന്നീ കാറ്റഗറിയിൽ ഫ്ലോർ, ബീം എന്നീ മത്സരങ്ങൾ നടന്നപ്പോൾ അണ്ടർ 8 കാറ്റഗറിയിൽ ഫ്ലോർ മത്സരങ്ങൾ നടന്നു. റിഥമിക് ജിംനാസ്റ്റിക്‌സിൽ അണ്ടർ 14 വിഭാഗത്തിൽ ഹൂപ്, ബോൾ, ക്ലബ്‌സ്, റിബൺ എന്നീ മത്സരങ്ങൾ നടന്നപ്പോൾ അണ്ടർ 11, അണ്ടർ 8 കാറ്റഗറികളിൽ ഹൂപ്, ബാൾ, ഫ്രീ ഹാൻഡ് എന്നീ മത്സരങ്ങളും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |