കോവളം: വെങ്ങാനൂർ പനങ്ങോടിൽ റിട്ട. മൃഗസംരക്ഷണ ഉദ്യോഗസ്ഥന്റെ രണ്ട് വീടുകളിലായി പാർക്ക് ചെയ്തിരുന്ന കാറും ബൈക്കുകളും തീയിട്ട് നശിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങാനൂർ പനങ്ങോട് കുഴിയറത്തല ക്ഷേത്രത്തിന് സമീപം രമേശ് മന്ദിരത്തിൽ രമേശ്കുമാറിനെ(53) ആണ് അറസ്റ്റ് ചെയ്തത്. വെങ്ങാനൂർ പനങ്ങോട് ശ്രീജാസിൽ ശിവശങ്കരൻ നായരുടെ കാറും 3 ബൈക്കുകളുമാണ് ഇക്കഴിഞ്ഞ 2ന് പ്രതി കത്തിച്ചത്. സംഭവത്തിനുശേഷം പോറോട് ബൈപ്പാസിന് സമീപം പാലത്തിനടിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കോവളം എസ്.എച്ച്.ഒ ജയപ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐ.ഡിപിൻ, സീനിയർ സി.പി.ഒ.ബിജു,സി.പി.ഒമാരായ സജിത്,അശോക് എന്നിവരാണ് പിടികൂടിയത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നുള്ള സംശയത്തെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |