അങ്ങാടിക്കൽ: ഭ്രാന്താലയമായിരുന്ന കേരളത്തെ വിദ്യ കൊണ്ട് പ്രബുദ്ധരക്കുക എന്ന സന്ദേശത്തിലൂടെ ഇന്നത്തെ സമൂഹമാക്കി മാറ്റിയത് ശ്രീനാരായണ ഗുരുവാണെന്നും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും മന്നത്തു പദ്മനാഭനുമെല്ലാം അതിന് വെളിച്ചം നൽകിയവരാണെന്നും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അങ്ങാടിക്കൽ എസ്.എൻ.വി ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നാല് ദിവസങ്ങളിലായി നടക്കുന്ന അടൂർ ഉപജില്ലാ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ധന്യാദേവി, ജനപ്രതിനിധികളായ അഡ്വ: സി.പ്രകാശ്, അഡ്വ. ആർ.ബി രാജീവ് കുമാർ, ജിതേഷ്‌കുമാർ, ലിസി റോബിൻ, സേതുലക്ഷ്മി, എ. വിജയൻ നായർ, പുഷ്പലത, ജയ. ടി. മോഹിനി, സ്‌കൂൾ മാനേജർ രാജൻ ഡി. ബോസ്, പ്രിൻസിപ്പൽ എം.എൻ പ്രകാശ്, വി.എച്ച്.എസ് പ്രിൻസിപ്പൽ അജിതകുമാരി, പ്രഥമാദ്ധ്യാപിക ദയാരാജ്, ഷെഹിന. എന്നിവർ സംസാരിച്ചു. സീമാ ദാസ് സ്വാഗതവും ശ്യാംകുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |