കൊച്ചി: കേരള വാട്ടർ അതോറിട്ടി, വാട്ടർ സപ്ലൈ ഡിവിഷൻ, കൊച്ചി 18 കാര്യാലയത്തിന് കീഴിലുള്ള കളമശ്ശേരി, തൃക്കാക്കര, ഏലൂർ, നോർത്ത് പറവൂർ, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികളിലും ഉദയംപേരൂർ, ചോറ്റാനിക്കര, കുമ്പളം, വടവുകോട് പുത്തൻകുരിശ്, പുതൃക്ക, തിരുവാണിയൂർ, ഐക്കരനാട്, എടവനക്കാട്, കഴിപ്പിള്ളി, ഞാറക്കൽ, എളംകുന്നപ്പുഴ നായരമ്പലം, പള്ളിപ്പുറം, ഏഴിക്കര, ചേന്ദമംഗലം, കോട്ടുവള്ളി, ആലങ്ങാട്, കടുങ്ങല്ലൂർ കരുമാലൂർ, വരാപ്പുഴ പഞ്ചായത്തുകളിലും വരൾച്ചയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും റിപ്പോർട്ട് ചെയ്യുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. വിളിക്കേണ്ട നമ്പർ: 0484 2394155.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |