കൊച്ചി: പാലിന് സംഭരണവില 70 രൂപയാക്കുക, വില നിശ്ചയിക്കുന്ന ചാർട്ട് പരിഷ്‌കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ക്ഷീരകർഷകർ ഏഴിന് രാവിലെ 9ന് ഇടപ്പള്ളി മിൽമ ഓഫീസിന് മുമ്പിൽ പ്രതിഷേധിക്കും. വലിയ തോതിൽ കർഷകർ ഈമേഖലയിൽ നിന്നു പിന്തിരിയുകയാണ്. ഉത്പാദന ചെലവിനനുസരിച്ച് വില ലഭിക്കാത്തതും പുതിയവർ കടന്നുവരാത്തതും പ്രധാന പ്രശ്‌നമാണെന്ന് ക്ഷീരകർഷകർ അറിയിച്ചു. കർഷകരായ ബെന്നി കാവനാൽ, ബിജുമോൻ തോമസ്, ഷൈൻ കെ.വി, ജോജോ ആന്റണി, രശ്മി ഇടത്തനാൽ, പി.എസ് രഞ്ജിത്ത്, ജിനിൽ മാത്യു, മധു ആന്റണി, പ്രദീപ് കുമാർ, കാരുർ മുഹമ്മദ് ഹുസൈൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |