കൊച്ചി : എറണാകുളം കെ.എസ്.ആർ.ടി.സി പരിസരത്ത് മയക്കുമരുന്നുമായി അന്യസംസ്ഥാനക്കാരൻ അറസ്റ്റിൽ.
അസം നാഗോൺ സ്വദേശി ഷെറിഫുൾ ഹക്കിനെയാണ് (24) എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ പി. ശ്രീരാജിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാളിൽ നിന്ന് 6.22 ഗ്രാം ഹെറോയിനും 54.581 ഗ്രാം കഞ്ചാവും കണ്ടെടുത്തു. അസമിൽ നിന്ന് ട്രെയിൻ വഴിയാണ് ലഹരിസാധനങ്ങൾ എറണാകുളത്തെത്തിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികൾക്കിടെയാണ് വിതരണം. കസ്റ്റഡിയിലെടുക്കുമ്പോൾ ലഹരി വില്പനയിലൂടെ കിട്ടിയ 18,000 രൂപ കൈവശമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |