കൊച്ചി: ഇന്റർനാഷണൽ ന്യൂറോ യൂറോളജി സൊസൈറ്റിയുടെ (ഐനസ്) കോൺഫെറൻസ് ന്യൂറോ യൂറോളജി അപ്‌ഡേറ്റ് 2025-ന് അമൃത ആശുപത്രി വേദിയായി. ദ്വിദിന കോൺഫെറൻസ് കൊച്ചി അമൃത ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. ആനന്ദ് കുമാർ ഉദ്ഘാടനം ചെയ്തു. കോൺഫറൻസിന്റെ ഭാഗമായി ന്യൂറോജെനിക് ബ്ലാഡർ, പെൽവിക് ഫ്‌ളോർ ഡിസ്ഫംഗ്ഷൻ, യൂറോഡൈനാമിക്‌സ് തുടങ്ങിയ വിഷയങ്ങളിൽ വിവിധ സെഷനുകൾ സംഘടിപ്പിച്ചു. ലണ്ടനിൽ നിന്നുള്ള പ്രൊഫ. ജലേഷ് പണിക്കർ, ഡോ. പ്രസാദ് മല്ലാടി, ഡോ. ജാഗ്രതി ഗുപ്ത എന്നിവർ ഉൾപ്പെടെ ആരോഗ്യ രംഗത്തെ പ്രമുഖർ അവരുടെ അനുഭവങ്ങൾ പങ്കുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |