കൊച്ചി: ടി.കെ.രാമകൃഷ്ണൻ സാംസ്കാരിക കേന്ദ്രത്തിന്റെ ഇക്കൊല്ലത്തെ ടി.കെ. രാമകൃഷ്ണൻ പുരസ്കാരം പ്രശസ്ത ഗായിക തെന്നലിന്. ശില്പവും 25000 രൂപയും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് അവാർഡ്. ഏപ്രിൽ 21ന് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ നടക്കുന്ന ടി.കെ.രാമകൃഷ്ണൻ അനുസ്മരണ ചടങ്ങിൽ പ്രൊഫ.എം.കെ.സാനു പുരസ്കാരം സമ്മാനിക്കും. ബോൾഗാട്ടിയിൽ കൃഷണന്റെയും ഗോമതിയുടെയും മകളാണ് തെന്നൽ സ്കൂൾ കാലം മുതൽ കലാരംഗത്തുണ്ട്. ബിരുദാനന്തര ബിരുദത്തിന് ശേഷം എറണാകുളം
കലാഭവനിൽ ചേർന്നു. എം.കെ. അർജ്ജുനൻ, കുമരകം രാജപ്പൻ, ജയവിജയന്മാർ, കലവൂർ ബാലൻ തുടങ്ങിയവരുടെ കീഴിൽ നൂറുകണക്കിന് നാടക-ലളിത ഗാനങ്ങൾക്കും ഭക്തിഗാനങ്ങൾക്കും സ്വരം പകർന്നു. നിരവധി വിപ്ലവഗാനങ്ങളും പാടിയിട്ടുണ്ട്. 1991ൽ ആകാശവാണിയിൽ ചേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |