കാക്കനാട്: തൃക്കാക്കര സർവീസ് സഹകരണ ബാങ്ക് പുതിയതായി ആരംഭിച്ച ക്ലിനിക്കിന്റെയും ലാബിന്റെയും ഉദ്ഘാടനം മന്ത്രി പി.രാജീവ് നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് സി.എസ്.എ. കരീം അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ.ഹരിഹരൻ, സെക്രട്ടറി ഇൻ ചാർജ് പി.എ.മണി,ബോർഡ് അംഗം പി.വി.മോഹനൻ, മുൻ പ്രസിഡന്റ് പി.കെ.രാജൻ തുടങ്ങിയവർ സംസാരിച്ചു. കളമശ്ശേരി നഗരസഭ കൗൺസിലർമാരായ പി.എസ്. ബിജു, സെൽമ അബൂബക്കർ, റാണി രാജേഷ്, കെ.കെ. ശശി, പി.വി ഉണ്ണി, ലിസി കാർത്തികേയൻ, സൽമത്ത്, തൃക്കാക്കര നഗരസഭ കൗൺസിലർ സുനി കൈലാസൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി. എം. ഫൈസൽ, കെ.കെ.ജിൻസൺ, പി.കെ.ബേബി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |