കൊച്ചി: അഗ്‌നിശമന സേനാദിനത്തിൽ റെസിഡന്റ്‌സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കൗൺസിൽ (റാക്കോ) തൃക്കാക്കര ഫയർസ്റ്റേഷനിലെ അഗ്‌നിശമന സേനാംഗങ്ങളെ ആദരിച്ചു. തൃക്കാക്കര സീനിയർ ഫയർ ഓഫീസർ എം. ഷിജാബിനെയും റാക്കോ ജില്ലാ ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. വാമലോചനൻ എന്നിവരെയും ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ്, വൈസ് പ്രസിഡന്റ് കെ.കെ. വാമലോചനൻ, സീനിയർ ഫയർ ഓഫീസർ എം. ഷിജാം, സ്റ്റേഷൻ ഓഫീസർ ബി.ബൈജു, കെ.ജി. രാധാകൃഷ്ണൻ, അജിതാബ്, രാധാകൃഷ്ണൻ കടവുങ്കൽ, പാറപ്പുറം രാധാകൃഷ്ണൻ, ബാബു അമൽരാജ്, ബിജോയ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |