തൃപ്പൂണിത്തുറ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന് അനുബന്ധ പരിപാടിയായി സംഘടിപ്പിച്ച ജില്ലാതല കലോത്സവം തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ നടന്നു. സാംസ്കാരിക സമ്മേളനം ചലച്ചിത്ര പിന്നണി ഗായകൻ ഗണേഷ് സുന്ദരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.വി അഗസ്റ്റിൻ അദ്ധ്യക്ഷനായി. ഡോ. കെ.ജി. പൗലോസ് മുഖ്യ പ്രഭാഷണം നടത്തി. ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിതാ മുരളി, സംസ്ഥാന സെക്രട്ടറി കെ. മോഹനൻ, ജില്ലാ സെക്രട്ടറി സി.കെ. ഗിരി, വി.വി. മുരളീധരൻ, ജനറൽ കൺവീനർ ടി.കെ. മനോഹരൻ, എം.എൻ. കൃഷ്ണൻ, ഡോ. ആർ. ശശികുമാർ, ടി. പ്രസന്ന എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |