കൊച്ചി: ലോട്ടറി ടിക്കറ്റിന്റെ വില കൂട്ടാനുള്ള തീരുമാനം പിൻവലിക്കുക, കമ്മിഷൻ വർദ്ധിപ്പിക്കുക, 5000 രൂപയുടെ സമ്മാനങ്ങൾ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ലോട്ടറി ഓഫീസിനു മുന്നിൽ ധർണ നടത്തി. ബി.എം.എസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം. വി .രവി അദ്ധ്യക്ഷത വഹിച്ചു. കെ. എസ് .ശ്യാംജിത്ത് , പി. വി. റെജി, ഇ. ഡി. നിധീഷ്, അജിതകുമാരി, പി. എസ് .വിഷ്ണു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |