കൊച്ചി: സൈബർ മേഖലയെ പ്രയോജനപ്പെടുത്താനും ഡിജിറ്റൽ ഡിറ്റക്ടീവുകളെ സൃഷ്ടിക്കാനുമായി ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയിൽ 23 മുതൽ 25 വരെ സ്പൈ കിഡ്സ് ക്യാമ്പ് സംഘടിപ്പിക്കുന്നു. സൈബർ ഹാക്കിംഗിലെ വെല്ലുവിളികൾ, കുറ്റകൃത്യങ്ങളിലെ അന്വേഷണം, ഡിജിറ്റൽ ഫോറൻസിക് സയൻസ്, ഫിംഗർപ്രിന്റ് വിലയിരുത്തൽ എന്നിവയിലാണ് സ്റ്റാർട്ടപ്പ് സ്ഥാപനമായ വേത്നിക്സിന്റെ സഹകരണത്തോടെ ക്യാമ്പ്. 10-18 പ്രായക്കാർക്കൊപ്പം രക്ഷിതാക്കൾക്കും പങ്കെടുക്കാം. എത്തിക്കൽ ഹാക്കിംഗ്, സൈബർ സുരക്ഷ എന്നീ മേഖലയിലെ തൊഴിൽ സാദ്ധ്യതകളും പഠനാവസരങ്ങളും പരിചയപ്പെടുത്തും. പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരും ക്യാമ്പിന്റെ ഭാഗമാകും. വിവരങ്ങൾക്ക്: 8891708489.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |