കൊച്ചി: ഡോ. വി.പി ഗംഗാധരന്റെ നേതൃത്വത്തിൽ നടത്തിയ ചികിത്സയിൽ കാൻസർ രോഗത്തെ അതിജീവിച്ചവരുടെ സൗഹൃദസംഗമം ' സൗഹൃദ ഗംഗ ' ഇന്ന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ നേതൃത്വത്തിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാലുവരെ നടക്കുന്ന സംഗമത്തിൽ രോഗമുക്തരായവരും ചികിത്സതുടരുന്നുവരുമടക്കം 2000 ലേറെ ആളകളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും. ഗാനരചിയതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി, മജീഷ്യൻ സാമ്രാജ്, പുല്ലാങ്കുഴൽ വിദഗ്ദ്ധൻ രാജേഷ് ചേർത്തല, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് തുടങ്ങിയവർ സംഗമത്തിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |