കൊച്ചി: ജൂനിയർ ചേംബർ ഇന്റർനാഷണൽ ഇടപ്പള്ളി ഘടകം 'ഗ്രോത്ത് കോഡ് 2025' എന്ന പേരിൽ വിദ്യാർത്ഥികൾക്കായി സമഗ്ര പരിശീലന പരിപാടി 16, 17 തിയതികളിൽ കാക്കനാട് യൂത്ത് ഹോസ്റ്റലിൽ സംഘടിപ്പിക്കും. ദേശീയ പരിശീലകരായ സുദീപ് സെബാസ്റ്റ്യൻ, നിബു ജോൺ, അനൂപ് ജോൺ, ജിനു മാധവൻ എന്നിവർ നയിക്കും. 12നും 18നുമിടയിൽ വയസുള്ളവർക്ക് പങ്കെടുക്കാം. സർഗാത്മകത, വൈകാരികബുദ്ധി, സൈബർ അവബോധം, വ്യക്തിഗത ബ്രാൻഡിംഗ്, സാമ്പത്തിക സാക്ഷരത, കരിയർ പ്ലാനിംഗ് എന്നിവ വളർത്തിയെടുക്കുതാണ് പരിപാടി. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പ്രവേശനം. രജിസ്‌ട്രേഷനും വിവരങ്ങൾക്കും : 9895032210, 9679515202.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |