മൂവാറ്റുപുഴ: വാളകം നയാര പെട്രോൾ പമ്പിൽ മോഷണം അന്തർസംസ്ഥാന മോഷ്ടാക്കൾ പിടിയിൽ. തൃശൂർ കൊടുങ്ങല്ലൂർ ഇടവിലങ്ങ്കരയിൽ തകരമട വീട്ടിൽ തൻസീർ ഇസ്മായിൽ (27), തൃശൂർ ഇരയംകുടി മാമ്പ്ര തെക്കുംമുറി ഭാഗത്ത് ചെമ്പാട്ടു വീട്ടിൽ റിയാദ് റഷീദ് (23) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് ഉടനീളം മുപ്പതോളം മോഷണ, പിടിച്ചുപറി കേസുകളിലെ പ്രതികളാണ്. അന്വേഷണസംഘത്തിൽ എസ്. ഐമാരായ എസ്. എൻ സുമിത, കെ.കെ രാജേഷ്, പി.സി ജയകുമാർ, സീനിയർ സി.പി.ഓമാരായ ബിബിൽ മോഹൻ, കെ.എ അനസ്, കെ.ടി നിജാസ് എന്നിവരാണ് ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |