ട്രെൻഡ് തുടർന്നേക്കുമെന്ന് അധികൃതർ
കൊച്ചി: പ്ലസ് വൺ പ്രവേശന നടപടികൾ 14ന് ആരംഭിക്കാനിരിക്കെ ഇക്കുറിയും സീറ്റുകൾ ഒഴിഞ്ഞു കിടക്കാൻ സാദ്ധ്യത. കഴിഞ്ഞ തവണ 5,675 സീറ്റുകളാണ് പ്രവേശനം നേടാതെ കിടന്നിരുന്നത്. ഏഴ് താലൂക്കുകളിലായി 37,900 സീറ്റുകൾ ഉണ്ടായിരുന്നതിൽ 32,225 പേർ മാത്രമാണ് സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങളിലായിപ്രവേശനം നേടിയത്.
ആകെ 11,640 സീറ്റുകളുണ്ടായിരുന്ന സർക്കാർ മേഖലയിൽ 1,672, 20,460 സീറ്റുകൾ ഉണ്ടായിരുന്ന എയ്ഡഡ് മേഖലയിൽ 1,244, 5,800 സീറ്റുകളുണ്ടായിരുന്ന അൺ എയ്ഡഡ് മേഖലയിൽ 2,759 എന്നിങ്ങനെ സീറ്റുകളാണ് ഒഴിഞ്ഞു കിടന്നത്.
ഏറ്റവും ഡിമാൻഡുള്ള സയൻസിന് 2,827 സീറ്റുകളിൽ ആളെത്തിയില്ല. 21,300 സീറ്റുകളിൽ 18,473 പേർ മാത്രമാണ് പ്രവേശനം നേടിയത്. രണ്ടാം സ്ഥാനത്തുള്ള കൊമേഴ്‌സിന് മൂന്ന് വിഭാഗങ്ങളിലും കൂടെയുണ്ടായിരുന്നത് 11,660 സീറ്റ്. പ്രവേശനം നേടിയത് 9,847. 1,813 സീറ്റ് ഒഴിവു വന്നു. ഹ്യുമാനിറ്റീസിന് മൂന്ന് വിഭാഗങ്ങളിലുമായുള്ള 4,940ൽ 3,905 സീറ്റുകളിൽ വിദ്യാർത്ഥികൾ പ്രവേശനം നേടിയപ്പോൾ ഒഴിഞ്ഞു കിടന്നത് 1,035 സീറ്റുകൾ.
സർക്കാർ സ്‌കൂളുകൾ
സയൻസിന് ആകെയുണ്ടായിരുന്നത് 5,940 സീറ്റ്. പ്രവേശനം നേടിയത് 5,232. ഒഴിവുവന്നത് 708. കൊമേഴ്‌സിന് ആകെ ഉണ്ടായിരുന്നത് 3,900 സീറ്റ്. പ്രവേശനം നേടിയത് 3,332. ഒഴിവു വന്നത് 568. ഹ്യുമാനിറ്റീസിന് ആകെ സീറ്റ് 1,700. പ്രവേശനം നേടിയത് 1,404. ഒഴിവു വന്നത് 396.
എയ്ഡഡ് സ്‌കൂളുകൾ
സയൻസിന് ആകെയുണ്ടായിരുന്നത് 11,460 സീറ്റ്. പ്രവേശനം നേടിയത് 11,103. ഒഴിവുവന്നത് 357. കൊമേഴ്‌സിന് ആകെ ഉണ്ടായിരുന്നത് 6,060 സീറ്റ്. പ്രവേശനം നേടിയത് 5,630. ഒഴിവു വന്നത് 430. ഹ്യുമാനിറ്റീസിന് ആകെ സീറ്റ് 2,940. പ്രവേശനം നേടിയത് 2,483. ഒഴിവു വന്നത് 457.
അൺ എയ്ഡഡ് സ്‌കൂളുകൾ
സയൻസിന് ആകെയുണ്ടായിരുന്നത് 3,900 സീറ്റ്. പ്രവേശനം നേടിയത് 2,138. ഒഴിവുവന്നത് 1,762. കൊമേഴ്‌സിന് ആകെ ഉണ്ടായിരുന്നത് 1,700 സീറ്റ്. പ്രവേശനം നേടിയത് 885. ഒഴിവു വന്നത് 815. ഹ്യുമാനിറ്റീസിന് ആകെ സീറ്റ് 200. പ്രവേശനം നേടിയത് 18. ഒഴിവു വന്നത് 182.
പ്ലസ് വൺ പ്രവേശനം
അപേക്ഷിക്കേണ്ടത്: 14-20
ട്രയൽ അലോട്ട്മെന്റ്: 24
ആദ്യ അലോട്ട്മെന്റ് : ജൂൺ 2
രണ്ടാം അലോട്ട്മെന്റ്: ജൂൺ 10
മൂന്നാം അലോട്ട്മെന്റ് : ജൂൺ 16
ക്ലാസുകൾ ആരംഭിക്കുന്നത്: ജൂൺ 18
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |