കൊച്ചി: ഓപ്പറേഷൻ സിന്ദൂരത്തിന്റെ വിജയത്തിൽ കേന്ദ്ര സർക്കാരിനും സൈന്യത്തിനും അഭിവാദ്യമർപ്പിച്ച് സല്യൂട്ട് ഇന്ത്യയുടെ നേതൃത്വത്തിൽ ഇന്ന് ത്രിവർണ സ്വാഭിമാനയാത്ര നടത്തും. രാവിലെ 9 ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസിനു മുന്നിൽ നിന്നാരംഭിക്കുന്ന യാത്ര സിനിമ സംവിധായകൻ മേജർ രവി ഉദ്ഘാടനം ചെയ്യും. രാജേന്ദ്ര മൈതാനത്തിനു സമീപം ഗാന്ധി പ്രതിമയ്ക്കു മുന്നിൽ സമാപിക്കും. സ്‌പൈസസ് ബോർഡ് വൈസ് ചെയർപേഴ്‌സൺ അഡ്വ. സംഗീത വിശ്വനാഥൻ, കസ്റ്റംസ് ഡെപ്യൂട്ടി കളക്ടർ ടി.പി. സലിൻ കുമാർ, വോളിബാൾ താരം എസ്.എ. മധു, അഡ്വ. എസ്. സജി എന്നിവർ നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |