കളമശേരി: ഭാര്യയെ ദേഹോപദ്രവം ഏല്പിച്ച സംഭവത്തിൽ ഗുണ്ട പിടിയിൽ. വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ ഉൾപ്പെട്ട, കളമശേരി പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിലുള്ള കളമശേരി പുത്തലത്തു നന്ദനം വീട്ടിൽ പ്രശാന്ത് നന്ദകുമാർ (25) ആണ് പിടിയിലായത്. ഇൻസ്പെക്ടർ ലത്തീഫ് എം.ബിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ എൽദോ എ.കെ, രഞ്ജിത്ത്, സി.പി.ഒ ഷാബിൻ ഇബ്രാഹിം എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |